Advertisement

ആന്ധ്രയും കർണാടകയും മുന്നിൽ, സമ്പന്ന എംഎൽഎമാരുടെ കണക്കിൽ കേരളം ഏറ്റവും പിന്നിൽ; വിശദമായ കണക്കുകൾ ഇങ്ങനെ

March 19, 2025
Google News 1 minute Read

രാജ്യത്തെ ഏറ്റവും കൂടുതൽ ധനികരായ നിയമസഭാംഗങ്ങൾ ഉള്ളത് ആന്ധ്രപ്രദേശിൽ നിന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ ഏറ്റവും പുതിയ കണക്ക്. നാഷണൽ ഇലക്ഷൻ വാച്ച് എന്ന സന്നദ്ധ സംഘടനയുമായി ചേർന്നാണ് രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള 4092 എംഎൽഎമാരുടെ സ്വയം സമർപ്പിത അഫിഡവിറ്റുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്.

ആന്ധ്രപ്രദേശിൽ നിയമസഭാംഗങ്ങളുടെ ശരാശരി ആസ്തി 65 കോടി രൂപയാണ്. രണ്ടാമതുള്ള കർണാടകയിൽ 63.5 കോടി രൂപയാണ് ശരാശരി ആസ്തി. മഹാരാഷ്ട്രയാണ് മൂന്നാമത് 43.4 കോടി രൂപ. രാജ്യത്തെ ആകെ എംഎൽഎമാരുടെ ശരാശരി ആസ്തി 17.92 കോടി രൂപയാണ്. എംഎൽഎമാരുടെ ആകെ ആസ്തിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കർണാടകമാണ്. 1479 കോടി രൂപയാണ് 223 അംഗങ്ങളുടെ ആകെ ആസ്തി. മഹാരാഷ്ട്രയിലെ 256 എംഎൽഎമാർക്കും ആയി 12424 കോടി രൂപ ആസ്തിയുണ്ട്.

ത്രിപുരയിലും പശ്ചിമബംഗാളിലും ആണ് ഏറ്റവും കുറവ് സമ്പന്ന എംഎൽഎമാർ ഉള്ളത്. ത്രിപുരയിലെ 60 എംഎൽഎമാർക്കും ആയി ആകെ ആസ്തി 90 കോടി രൂപ മാത്രമാണ്. മണിപ്പൂരിലെ 59 എംഎൽഎമാരുടെ ആകെ ആസ്തി 222 കോടി രൂപയാണ്. പുതുച്ചേരിയിലെ 30 എംഎൽഎമാരുടെ ആകെ 297 കോടി രൂപയാണ്. എംഎൽഎമാരുടെ ശരാശരി ആസ്തി കണക്കിൽ ഏറ്റവും പുറകിൽ 60 എംഎൽഎമാരുടെ ത്രിപുര നിയമസഭയാണ്. 1.5 ഒന്നു കൂടി രൂപയാണ് ഇവിടെ എംഎൽഎമാരുടെ ശരാശരി ആസ്തി. എംഎൽഎമാരുടെ ശരാശരി ആസിയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രണ്ടാമത്തെ സംസ്ഥാനം ആണ്, 2.8 കോടി രൂപ. 293 എംഎൽഎമാരാണ് സംസ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ കേരളമുണ്ട്, 3.13 കോടി രൂപ.

കർണാടകത്തിലെ 223ൽ 31 എംഎൽഎമാരുടെയും ആസ്തി 100 കോടിക്ക് മുകളിലാണ്. ആന്ധ്രപ്രദേശിൽ 27 എംഎൽഎമാർക്കും മഹാരാഷ്ട്രയിൽ 18 എംഎൽഎമാർക്കും നൂറുകോടിയിലേറെ രൂപയുടെ ആസ്തി ഉണ്ട്. തെലങ്കാനയിലെ 7 എംഎൽഎമാർക്കും ഹരിയാനയിലെ 5 എംഎൽഎമാർക്കും അരുണാചൽ പ്രദേശിലെ മൂന്ന് എംഎൽഎമാർക്കും ഡൽഹിയിലെ 3 എംഎൽഎമാർക്കും നൂറുകോടിയിലേറെ രൂപ ആസ്തിയുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ളത് ബിജെപിക്കാണെങ്കിലും, പാർട്ടി എംഎൽഎമാരുടെ ശരാശരി ആസ്തിയിൽ മുന്നിലുള്ളത് തെലുഗു ദേശം പാർട്ടിയാണ്. ബിജെപിയുടെ 1653 എംഎൽഎമാരുടെ ആകെ ആസ്തി 26,270 കോടി രൂപയാണ്. കോൺഗ്രസിന് 646 എംഎൽഎമാരുടെ ആകെ ആസ്തി 17357 കോടി രൂപയാണ്. തെലുഗു ദേശം പാർട്ടിയിലെ 134 എംഎൽഎമാരുടെ ആകെ ആസ്തി 9108 കോടി രൂപയാണ്. 64 സ്വതന്ത്ര എംഎൽഎമാർക്ക് 20038 കോടി രൂപയുടെ സംയോജിത ആസ്തിയുണ്ട്. ശിവസേനയുടെ 59 എംഎൽഎമാർക്കും ആയി 1758 കോടി രൂപയുടെ ആസ്തി ഉണ്ട്. ഡിഎംകെയുടെ 132 എംഎൽഎമാർക്കുമായി 1675 കോടി രൂപയുടെ ആസ്തി ഉണ്ട്.

മുംബൈയിൽ നിന്നുള്ള ബിജെപി എംഎൽഎ പരാഗ് ഷായാണ് രാജ്യത്തെ എംഎൽഎമാരിൽ ഏറ്റവും ധനികൻ. ഇദ്ദേഹത്തിന് 3400 കോടി രൂപയുടെ ആസ്തിയുണ്ട്. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന് 1413 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് 931 കോടി രൂപയുടെ ആസ്തിയുണ്ട്. ആന്ധ്രയിലെ മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡിക്ക് 757 കോടി രൂപയുടെ ആസ്തി ഉണ്ട്. കർണാടകത്തിലെ സ്വതന്ത്ര എംഎൽഎ കെ എച്ച് പുട്ടസ്വാമി ഗൗഡയ്ക്ക് 1267 കോടി രൂപയുടെ ആസ്തി ഉണ്ട്. കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ പ്രിയാ കൃഷ്ണയ്ക്ക് 1156 കോടി രൂപയുടെ ആസ്തി ഉണ്ട്. ആന്ധ്രയിലെ ടിഡിപി എംഎൽഎ പി നാരായണ 824 കോടി രൂപയുടെ ആസ്തിയുണ്ട്. ഇവിടെ പിഡിപിയുടെ മറ്റൊരു എംഎൽഎ ആയ വി പ്രശാന്തി റെഡിക്ക് 716 കോടി രൂപയുടെ ആസ്തിയുണ്ട്.

Story Highlights : ADR report reveals richest and poorest MLAs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here