‘പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം’; കര്‍ണാടക നിയമസഭയില്‍ എംഎല്‍എയുടെ വിചിത്ര ആവശ്യം

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ എംഎല്‍എ. ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കര്‍ണാടക നിയമസഭയില്‍ എക്‌സൈസ് വരുമാനത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെയായിരുന്നു ആവശ്യം ഉന്നയിച്ചത്.
നിങ്ങള്‍ ( സംസ്ഥാന സര്‍ക്കാര്‍ ) സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നു. സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്‍കുന്നു. എന്തായാലും അത് നമ്മുടെ പണമാണ്. അതുകൊണ്ട്, മദ്യപിക്കുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം. അവര്‍ കുടിക്കട്ടെ. അതിലെന്താണ് തെറ്റ് – എം ടി കൃഷ്ണപ്പ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അതിരൂക്ഷ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ഊര്‍ജ മന്ത്രി കെ ജെ ജോര്‍ജ് ഉള്‍പ്പടെ പരാമര്‍ശനത്തിനെതിരെ രംഗത്തെത്തി. നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കൂ, സര്‍ക്കാര്‍ രൂപീകരിക്കൂ, എന്നിട്ടത് ചെയ്യൂ. ഞങ്ങള്‍ ആളുകളുടെ മദ്യപാനം കുറയ്ക്കാനാണ് ശ്രമിക്കുന്നത് – അദ്ദേഹം മറുപടി പറഞ്ഞു. രണ്ട് കുപ്പികള്‍ നല്‍കാതെ തന്നെ ഇതിനകം നമ്മള്‍ ബുദ്ധിമുട്ടുകയാണെന്നും അങ്ങനെയുള്ളപ്പോള്‍ സൗജന്യമായി മദ്യം നല്‍കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും സ്പീക്കര്‍ യു ടി ഖാദര്‍ ചോദിച്ചു.
നിരവധി നിയമസഭാംഗങ്ങള്‍ മദ്യം കഴിക്കുന്നുണ്ടെന്നും കൃഷ്ണപ്പ അവകാശപ്പെട്ടു. ഒരു മുന്‍ നിയമസഭാംഗത്തിന്റെ മദ്യപാന ശീലത്തെക്കുറിച്ച് ഒരു വ്യക്തമാക്കിക്കൊണ്ടായിരുന്നു പരാമര്‍ശം. ഇതിനെതിരെയും സഭയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
#WATCH | Bengaluru, Karnataka: In the state assembly yesterday, JD(S) MLA MT Krishnappa said, "You (state government) are giving women Rs 2,000 per month, free electricity and free bus travel. Anyway, it is our money. So, those who drink should be given two bottles of liquor free… pic.twitter.com/sahRddxZ1C
— ANI (@ANI) March 19, 2025
Story Highlights : Karnataka MLA urges free liquor for men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here