കുടിയേറ്റ തൊഴിലാളികളുടെ സുഗമമായ നീക്കവും സമ്പർക്കവും നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനവുമായി കേന്ദ്രസർക്കാർ

കുടിയേറ്റ തൊഴിലാളികളുടെ സുഗമമായ നീക്കവും സമ്പർക്കവും നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനവുമായി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ഡാഷ്ബോർഡ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പോർട്ടലിലാണ് തയാറാക്കിയിട്ടുള്ളത്.
ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കും മറ്റും സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും ഒരു കേന്ദ്രീകൃത സഹായമൊരുക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഓൺലൈൻ സംവിധാനത്തിലൂടെ എളുപ്പത്തിലുള്ള ആശയവിനിമയവും സമ്പർക്ക നിരീക്ഷണവും ഇതിലൂടെ നടത്താം. ഇതിനു പുറമേ വ്യക്തിഗത ഡാറ്റ ഫയലുകൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കഴിയും. മാത്രമല്ല, കുടിയേറ്റ തൊഴിലാളികളുടെ ശേഖരിച്ചുവച്ച ഡാറ്റ അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് വഴി സംയോജിപ്പിക്കാൻ സാധിക്കും. സമ്പർക്ക നിരീക്ഷണത്തിനും ചലന നിരീക്ഷണത്തിനുമായി തൊഴിലാളികളുടെ മൊബൈൽ നമ്പറുകളാണ് ഉപയോഗിക്കുന്നത്.
Story highlight: Central government with online system to monitor the smooth movement and contact of migrant workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here