കടകള്‍ അനിശ്ചിതമായി അടഞ്ഞ് കിടക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കും: ടി എസ് പട്ടാഭിരാമന്‍

കടകള്‍ അനിശ്ചിതമായി അടഞ്ഞ് കിടക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്ന് കല്യാണ്‍ സില്‍ക്ക്‌സ് എംഡി ടി എസ് പട്ടാഭിരാമന്‍. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ഒരു വൈറസാണ് ലോകമെമ്പാടും പിടിപെട്ടിരിക്കുന്നത്. സീസണ്‍ വരുമ്പോള്‍ ഏറ്റവുമധികം ഗുണം കിട്ടുന്നയാളാണ്. വെള്ളപ്പൊക്കം വന്നപ്പോഴും കൊവിഡ് വന്നപ്പോഴുമെല്ലാം ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചതും താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന വികസനത്തിന് പുതിയ ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി ട്വന്റിഫോര്‍ നടത്തിയ വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടി എസ് പട്ടാഭിരാമന്‍.
കൊവിഡുമായി സഹകരിച്ച് ജീവിക്കേണ്ട പ്രത്യേക സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. കടകള്‍ ഇങ്ങനെ അടച്ചിടുന്ന നിയമത്തില്‍ പെട്ടെന്ന് തന്നെ മാറ്റം വരുത്തണം. ജീവനക്കാര്‍ ധാരാളമായുണ്ട്. അവരുടെ കാര്യത്തില്‍ സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വമുണ്ട്. എത്രയും വേഗം കടകള്‍ തുറക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. സാമൂഹ്യ അകലം പാലിച്ച് ജീവനക്കാരെ നിയോഗിക്കാന്‍ പറ്റും. സര്‍ക്കാര്‍ എന്ത് കൊവിഡ് പ്രോട്ടോക്കോള്‍ കൊണ്ടുവന്നാലും അതൊക്കെ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജനങ്ങളും അതുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോര്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ വ്യവസായ പ്രമുഖരും, സാമ്പത്തിക വിദഗ്ധരും, സംരംഭകരും പങ്കെടുത്തു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ചര്‍ച്ച നയിച്ചത്. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ കെ എന്‍ ഹരിലാല്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്, നിര്‍മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി സുരേഷ് കുമാര്‍ എന്നിവര്‍ വെബ്ബിനാറില്‍ പങ്കെടുത്തു.
Story Highlights: 24 news, 24 Webinar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here