ബസ് സർവീസ് പുനരാരംഭിച്ച് ഹരിയാന

ഹരിയാനയിൽ ബസ് സർവീസുകൾ പുനരാരംഭിച്ചു. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെയാണ് അന്തർ ജില്ലാ ബസ് സർവീസുകൾ സംസ്ഥാനത്ത് തുടങ്ങിയത്. ഇന്നലെ ആദ്യ ബസ് സർവീസ് നടത്തി. സംസ്ഥാനത്ത് പലയിടങ്ങളിൽ കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് സർവീസ്.
പുറപ്പെട്ടാൽ ലക്ഷ്യത്തിൽ എത്തിയാൽ മാത്രമാണ് ബസ് നിർത്താൻ അനുവാദം കൊടുത്തിരിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. എട്ട് ഡിപ്പോകളിൽ നിന്നാണ് സർവീസ്. 196 പേരാണ് യാത്ര ചെയ്തപ്പോൾ 42,580 രൂപ വരുമാനമായി ലഭിച്ചു. സാമൂഹിക അകലം പാലിച്ചാണ് യാത്ര. 30 പേരെ മാത്രമാണ് 52 സീറ്റുള്ള ബസിൽ കയറ്റുന്നത്. തെർമൽ സ്‌ക്രീനിംഗിന് ശേഷമാണ് യാത്രക്കാരെ വണ്ടികളിൽ കയറ്റുന്നതെന്ന് അധികൃതർ.
read also:മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷവും കാര്യമായ ഇളവുകൾ പ്രതീക്ഷിക്കേണ്ട: ആരോഗ്യ മന്ത്രി
ഇതര സംസ്ഥാനക്കാരെ നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ നടപടിയെടുത്തിട്ടുണ്ടെങ്കിലും വിവിധ ജില്ലകളിൽ കുടുങ്ങിവർക്കായി ഒരു സൗകര്യവുമില്ലെന്നും അതിനാലാണ് ബസ് സർവീസ് പുനരാരംഭിച്ചതെന്നും പൊലീസ് മേധാവി മനോജ് യാദവ് വിശദീകരണം നല്‍കി.
അതേസമയം 818 പേർക്കാണ് ഹരിയാനയിൽ കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. 11 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Story highlights-hariyana, bus service restarted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here