19 കാരിയായ ഗർഭിണിയെ കൊന്ന് കുഴിച്ചിട്ട് കാമുകനും സുഹൃത്തുക്കളും

ഹരിയാനയിലെ റോത്തകിൽ ഏഴ് മാസം ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും. പശ്ചിമ ഡൽഹി നാൻഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായ 19കാരിയോട് കുഞ്ഞിനെ ഗർഭഛിദ്രം നടത്തണമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി. തന്നെ വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.
ഏഴ് മാസം ഗർഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ കലഹവും പതിവായിരുന്നു. തിങ്കളാഴ്ച വീട്ടിൽ നിന്ന് കുറച്ച് സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടർന്നാണ് സഹോദരൻ പൊലീസിൽ പരാതിപ്പെട്ടത്
അടുത്തിടെ പരിചയത്തിലായ യുവാവിനെ സംഭവത്തിൽ സംശയിക്കുന്നതായും പൊലീസിന് നൽകിയ പരാതിയിൽ സഹോദരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സഞ്ജു എന്ന സലീമിനെതിരെ പൊലീസ് അന്വേഷണം എത്തിയത്.
19കാരിയെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹരിയാനയിലെ റോത്തക്കിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. സംഭവത്തിൽ രണ്ട് പേര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഒരാൾക്കായി പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Highlights : Pregnant Delhi Teen Killed, Buried By Boyfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here