കീഴ് ക്കോടതികൾക്ക് പ്രത്യേക പ്രവർത്തന മാർഗനിർദേശവുമായി ഹൈക്കോടതി

highcourt

കീഴ് ക്കോടതികൾക്ക് പ്രത്യേക പ്രവർത്തന മാർഗനിർദേശം പുറത്തിറക്കി ഹൈക്കോടതി. ഓരോ കേസുകൾക്കും പ്രത്യേക സമയം നിശ്ചയിച്ച് നൽകണം. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് കക്ഷികൾക്ക് ആവശ്യമെങ്കിൽ ഇളവ് അനുവദിക്കാം. ജാമ്യാപേക്ഷകൾ വിഡിയോ കോൺഫറൻസിംഗ് വഴി മാത്രം പരിഗണിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

കോടതികളുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന് മുന്നോടിയായാണ് കീഴ് ക്കോടതികൾക്കായി ഹൈക്കോടതി പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. തിങ്കഴ്ച മുതലാണ് ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ നടപ്പിൽവരുക.

read also:കേരള ഹൈക്കോടതി തുറന്ന് പ്രവര്‍ത്തിക്കുന്നത് പരിഗണനയില്‍

കോടതി ഹാളിൽ ഒരേസമയം പത്ത് പേർക്ക് മാത്രമാകും പ്രവേശനം. കുറഞ്ഞ കോടതി ജീവനക്കാരെ മാത്രം ഒരേ സമയം ഡ്യൂട്ടിക്കായി നിയോഗിക്കണം. ഓരോ കേസുകൾക്കും പ്രത്യേക സമയം നിശ്ചയിച്ച് നൽകണം. കേസുകളുടെ മുൻഗണന പ്രത്യേകമായി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കണം. അഭിഭാഷകർ മാത്രം ഹാജരാകേണ്ടതും തീർപ്പാക്കേണ്ടതുമായ കേസുകൾക്ക് മുൻഗണന നൽകണം. 5 വർഷത്തിന് മുകളിൽ പഴക്കമുള്ള കേസുകളും ആദ്യഘട്ട പരിഗണനാ പട്ടികയിൽ ഉൾപെടുത്തണം. കക്ഷികൾക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിക്കാം. മുടങ്ങിക്കിടക്കുന്ന വിചാരണ നടപടികൾ വിഡിയോ കോൺഫറൻസിംഗ് വഴി പുനരാരംഭിക്കാം. ജാമ്യാപേക്ഷകൾ വിഡിയോ കോൺഫറൻസിംഗ് വഴി മാത്രം പരിഗണിച്ചാൽ മതിയെന്നാണ് നിർദേശം. കേസുകൾ ഫയൽ ചെയ്യാൻ വിർച്വൽ ക്യൂ ഏർപെടുത്താനും നിർദേശമുണ്ട്.

Story highlights-High Court with special operational guidance for lower courts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top