കേരള ഹൈക്കോടതി തുറന്ന് പ്രവര്‍ത്തിക്കുന്നത് പരിഗണനയില്‍

KERALA HIGHCOURT

വേനലവധിക്ക് ശേഷം കേരള ഹൈക്കോടതി തുറന്ന് പ്രവർത്തിക്കുന്നത് പരി​ഗണനയിൽ. വേനലവധി അവസാനിക്കുന്ന 18ന് ശേഷം ഹൈക്കോടതി തുറക്കാനാണ് നീക്കം. നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കേസുകള്‍ പരിഗണിക്കുന്നത്.

ഹര്‍ജികള്‍ പരിഗണിക്കുന്നതും അന്തിമ വാദങ്ങള്‍ നടക്കുന്നതുമായ കോടതികള്‍ തുറക്കാനാണ് തീരുമാനം. കര്‍ശനമായ വ്യവസ്ഥകളോടെയേ കേസ് പരിഗണിക്കുകയുള്ളൂ. കോടതി മുറിയില്‍ ആകെ 10 സീറ്റുകള്‍ അനുവദിക്കും. സര്‍ക്കാര്‍ അഭിഭാഷകര്‍ കൂടാതെ 6 അഭിഭാഷകരെ മാത്രമേ അനുവദിക്കുകയുള്ളൂ. ജാമ്യ ഹര്‍ജികള്‍ ഒഴികെയുള്ളവ നേരിട്ട് ഫയല്‍ ചെയ്യാം. ഇതിനായി പ്രത്യേക സംവിധാനം കോടതിയില്‍ ഒരുക്കും. അതത് ദിവസം ലിസ്റ്റ് ചെയ്ത കേസുകളിലെ അഭിഭാഷകരെ മാത്രമേ കോടതിയിലേക്ക് കടത്തിവിടുകയുള്ളൂ. പൊതുജനങ്ങള്‍ക്ക് കോടതിയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

read also:ഗൂഗിൾ പേ യുപിഐ നിയമങ്ങൾ ലംഘിക്കുന്നു; ഡൽഹി ഹൈക്കോടതിയിൽ ഹർജി

അതേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കോടതിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകൂ. സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും കോടതി ജീവനക്കാരോടും, അഭിഭാഷകരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഭിഭാഷകരുടെയും ഹൈക്കോടതി സ്റ്റാഫുകളുടെയും ഭാഗം കേട്ട ശേഷം മാത്രമേ കോടതി തുറക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം വരൂ.

story highlights- high court of kerala, corona virus, lock down, video conference

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top