ഗൂഗിൾ പേ യുപിഐ നിയമങ്ങൾ ലംഘിക്കുന്നു; ഡൽഹി ഹൈക്കോടതിയിൽ ഹർജി

google pay

ഗൂഗിളിന്റെ മണി പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേയ്ക്ക് എതിരെ ഹർജി. ഗൂഗിൾ പേ യുപിഐ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയില്‍ ഹർജി നൽകിയത് സുബം കാപാലെ എന്നയാളാണ്.

ഗൂഗിൾ പേയിൽ നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ഇത് യുപിഐയുടെ വ്യവസ്ഥകളുടെ ലംഘനമാണ്. ആപ്ലിക്കേഷനിൽ പുതിയതായി ചേരുന്നവർ പുതിയ യുപിഐ ഐഡിയോ വെർച്വൽ പേയ്‌മെന്റ് അഡ്രസ്സോ (വിപിഎ) ഉണ്ടാക്കണമെന്നാണ് ഗൂഗിൾ പേയിൽ ആവശ്യപ്പെടുക.

read also:സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പരാമർശം; നമോ ടിവി അവതാരക അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്ന് ഹൈക്കോടതി

ഹർജിയിൽ കോടതി ഈ മാസം 14ന് വാദം കേൾക്കും. ഇത് സംബന്ധിച്ച പരാതി റിസർവ് ബാങ്ക്, നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ, ധനമന്ത്രാലയം, ഗൂഗിൾ പേ എന്നിവർക്ക് നൽകിയിരുന്നതായും ഹർജി നൽകിയ സുബം കാപാലെ പറയുന്നു. ഉപഭോക്താവിന്റെ കൈവശം നിലവിലുള്ള യുപിഐ ഐഡി ഉപയോഗിച്ച് തന്നെ എല്ലാ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്ലിക്കേഷനിലും ഇടപാട് നടത്താൻ സാധിക്കണമെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഗൂഗിൾ പേ പുതിയ ഐഡിക്കായി ആവശ്യപ്പെടുന്നത്.

Story highlights-plea against google pay, delhi hc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top