Advertisement

സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പരാമർശം; നമോ ടിവി അവതാരക അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്ന് ഹൈക്കോടതി

May 12, 2020
Google News 2 minutes Read
Namo TV anchor high court

സമൂഹമാധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ നമോ ടിവി എന്ന ഓൺലൈൻ ചാനലിന്റെ അവതാരക ശ്രീജ പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ശ്രീജ പ്രസാദ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്.

Reead Also: ‘സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധം തടയാൻ നിയമം കൊണ്ടുവരണം’: ഹൈക്കോടതി

മുൻപ് പല തവണ ചാനലിലൂടെ ഇവർ വർഗീയ പരാമർശം നടത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ചാനലിനെതിരെ വിമർശനം ഉയർന്നതോടെ വീണ്ടും ഇത് ആവർത്തിച്ചു. ഇതിന്റെയൊക്കെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പരമാവധി മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also: പ്രവാസി ക്വാറന്റീൻ വിഷയം; കേന്ദ്ര സർക്കാർ അടിയന്തിര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊവിഡിന്റെ പശ്ചാത്തലത്തിൽ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് മുൻകൂർ ജാമ്യം നൽകണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി 50,000 രൂപയുടെ ബോണ്ട് അടച്ച് രണ്ട് ജാമ്യക്കാരെ ഹാജരാക്കണം. സമാനമായ കുറ്റം ആവര്‍ത്തിക്കരുത് എന്നും കോടതി നിര്‍ദേശിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക് യുദ്ധം തടയാൻ നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് ജാഗരൂകരാവണമെന്ന് കോടതി ഡിജിപിയോടും നിർദേശിച്ചു.

Story Highlights: Namo TV anchor high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here