‘സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധം തടയാൻ നിയമം കൊണ്ടുവരണം’: ഹൈക്കോടതി

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധം തടയാൻ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് ജാഗരൂകരാവണമെന്ന് കോടതി ഡിജിപിയോടും നിർദേശിച്ചു.
ഒരു മലയാളം വെബ്ബ് ചാനലിനെതിരായ ഹർജി പരിഗണിക്കവേയാണ് കോടതി പരാമർശം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് അതിരുവിടുന്നു. ഇത് നിയമവാഴ്ചയെ തകിടംമറിക്കും. അപകീർത്തികരമായ പോസ്റ്റിനെതിരെ സമൂഹം അതേരീതിയിൽ പ്രതികരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്പോരും വിദ്വേഷ പ്രചരണവും അവസാനിപ്പിക്കാൻ നിയമനിർമാണം നടത്തണമെന്നും കേസ് പരിഗണിക്കവെ കോടതി നിർദേശം നൽകി.
സമൂഹമാധ്യമം വഴി അപകീർത്തികരമായ പരാമർശം നടത്തിയെന്ന ഹർജിയിൽ നമോ ടിവി വെബ്ബ് ചാനൽ റിപ്പോർട്ടറുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ 50,000 രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
story highlights- social media, namo tv , socoal media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here