മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷൻ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷൻ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. എക്സാലോജിക്, സിഎം ആർ എൽ ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടിതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി സി എംആർ എല്ലിൽ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം.വിജിലൻസ് കോടതി ഉത്തരവിനെതിരായ റിവിഷൻ പെറ്റീഷനിലാണ് ഉത്തരവ്. വാദം കേട്ടശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.
സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് വിവാദം.
Story Highlights : Masappadi Case: HC verdict tomorrow on revision petition seeking vigilance investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here