ഭാര്യ മരിച്ചിട്ട് രണ്ട് ദിവസം; നാട്ടിലെത്താൻ കഴിയാതെ ദുബായിൽ കുടുങ്ങി പാലക്കാട് സ്വദേശി

ഭാര്യ മരിച്ചിട്ട് നാട്ടിലെത്താൻ കഴിയാതെ ദുബായിൽ കുടുങ്ങി പാലക്കാട് സ്വദേശി. വിജയകുമാർ എന്ന ആളാണ് നാട്ടിലെത്താൻ കഴിയാതെ വിഷമിക്കുന്നത്. ദുബായിൽ നിന്ന് കേരളത്തിലേയ്ക്ക് വിമാനം എത്തുന്നുണ്ടെങ്കിലും അതിൽ ഇടം നേടാൻ വിജയകുമാറിന് സാധിച്ചില്ല. അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ദുബായിലെ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ ശ്രമിക്കുന്നുണ്ട്.

രണ്ട് ദിവസം മുൻപാണ് വിജയകുമാറിന്റെ ഭാര്യ മരണപ്പെട്ടത്. ഭാര്യയെ അവസാനമായി ഒരു നോക്കു കാണണമെന്നാണ് വിജയകുമാറിന്റെ ആഗ്രഹം. സംസ്ഥാന സർക്കാർ അതിന് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് വിജയകുമാർ പറഞ്ഞു.

read also: എസി കോച്ചുകളുടെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമോ; ആശങ്ക ഉയർത്തി ആരോഗ്യ വിദഗ്ധർ

ഭാര്യയ്‌ക്കൊപ്പം പ്രായമായ അമ്മ മാത്രമാണ് നാട്ടിലുള്ളത്. വിജയകുമാറിന്റെ വരവ് പ്രതീക്ഷിച്ച് ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാതെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. വിജയകുമാർ എത്തിയ ശേഷം സംസ്‌കരിക്കാനാണ് തീരുമാനം.

story highlighst- coronavirus, dubai, palakkad native man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top