എസി കോച്ചുകളുടെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമോ; ആശങ്ക ഉയർത്തി ആരോഗ്യ വിദഗ്ധർ

സ്പെഷ്യൽ ട്രെയിനുകൾ വഴി കൂടുതൽ ആളുകൾ സംസ്ഥാനത്തെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. എസി കോച്ചുകളുടെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും പൂർണമായും അടച്ചിട്ട ട്രെയിനിൽ താപനിയന്ത്രണം എത്രത്തോളം സാധ്യമാകുമെന്നും ആരോഗ്യവിദഗ്ധർ ചോദിക്കുന്നു.

ശീതീകരിച്ച ഊഷ്മാവിൽ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ വൈറോളജി വിദഗ്ധരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൂർണമായും ശീതീകരിച്ച രാജധാനി എക്‌സ്പ്രസ് കേരളത്തിലേക്ക് അടക്കം പുറപ്പെടുന്നത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ ആശങ്കയാണ് ആരോഗ്യവിദഗ്ധരടക്കം ഉയർത്തുന്നത്.

തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഡ്രോപ്പ്‌ലെറ്റുകളിലൂടെയാണ് വൈറസ് വ്യാപനം സംഭവിക്കുന്നത്. കുറഞ്ഞ താപനിലയിൽ ഇവ അന്തരീക്ഷത്തിൽ നിൽക്കാനും കൂടുതൽ പേരിലേക്ക് എത്താനും സാധ്യതുണ്ടെന്നാണ് കരുതുന്നത്. അതിനാൽ രോഗബാധയുള്ളവർ ട്രെയിനിൽ പ്രവേശിച്ചാൽ മറ്റുയാത്രക്കാർക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ.

എന്നാൽ, താപനില നിയന്ത്രിക്കാനാവശ്യമായ സംവിധാനങ്ങൾ ട്രെയിനിലുണ്ടെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി ഏർപ്പെടുത്തിയ കെഎസ്ആർടിസി പ്രത്യേക ബസുകൾ കൂടുതൽ ജാഗ്രത പുലർത്തി സർവീസ് നടത്തണമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

Story highlight: Whether the travel of AC coaches causes the spread of the virus; The Ministry of Health raised concerns

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top