കോട്ടയത്ത് ആംബുലൻസുകൾ കൂട്ടിയിടിച്ചു; ഒരു മരണം

കോട്ടയം പുതുപ്പള്ളിക്ക് അടുത്ത് കാടമുറിയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ചു. ഇടിച്ചതിൽ ഒരു ആംബുലൻസ് പിന്നീട് മറ്റൊരാളെക്കൂടി ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ഇടിച്ച പത്ത് വയസുകാരനാണ് മരിച്ചത്. വാകത്താനത്തിനും പുതുപ്പള്ളിക്കും ഇടയിൽ വച്ചാണ് സംഭവം.
അമിത വേഗതയിലെത്തിയ രണ്ട് ആംബുലൻസുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസുകളിൽ കുട്ടിയെയും ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് ആംബുലൻസ് നിന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
read also:കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ തുടങ്ങി
കടയിലേക്ക് സാധനം വാങ്ങാൻ വന്ന കുട്ടിയുടെ ദേഹത്താണ് ആംബുലൻസ് ഇടിച്ചത്. ആംബുലൻസി രോഗികൾ ആരും ഉണ്ടായിരുന്നില്ല. അപകടത്തിൽ മറ്റാർക്കും പരുക്കില്ല.
Story highlights-kottayam,ambulance accident, one died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here