Advertisement

മദ്യവില്പനക്ക് വെർച്വൽ ക്യൂ; ആപ്പിനുള്ള കരാർ എറണാകുളത്തെ ഫെയർ കോഡിന്

May 16, 2020
Google News 2 minutes Read
liquor virtual que app

മദ്യവില്പനക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള ആപ്പ് നിർമ്മിക്കാനുള്ള കരാർ എറണാകുളത്തെ ഫെയർ കോഡ് എന്ന കമ്പനിക്ക്. സംസ്ഥാനത്തെ ഔട്ട് ലെറ്റുകളുടെയും ബാറുകളുടേയും വിവരം കമ്പനി തേടിയിട്ടുണ്ട്. വിശദാംശങ്ങൾ ലഭ്യമാക്കിയാൽ രണ്ടു ദിവസത്തിനുള്ളിൽ ആപ്പ് തയാറാക്കും.

Read Also: സെലിബ്രേഷൻ റം 580, ബെക്കാർഡി 1440; പുതുക്കിയ മദ്യ വില ഇങ്ങനെ

കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് മദ്യവില്പനക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ തീരുമാനമായത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യൂ സമയം വാങ്ങാം. ഓരോ മണിക്കൂറിനും ക്യൂ തയാറാക്കും. ബാർ കൗണ്ടർ വഴി പാഴ്‌സൽ വാങ്ങാം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read Also: മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ഇത് പ്രകാരം, സംസ്ഥാനത്തെ മദ്യവില 50 രൂപ മുതൽ 600 രൂപ വരെ വർധിക്കും. ബിയർ വിലയിൽ പത്തുരൂപയുടെ വ്യത്യാസമാണുണ്ടാവുക. സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന സെലിബ്രേഷൻ റം 750 മില്ലിക്ക് 60 രൂപയാണ് വർധിച്ചത്. 520 രൂപയുണ്ടായിരുന്ന മദ്യത്തിന് ഇനി 580 രൂപ മുടക്കണം. ഓൾഡ് മങ്കിന് 850 രൂപ നൽകണം. ബുള്ളറ്റ് എക്സ്ട്രാ സ്ട്രോഗ്, കിങ് ഫിഷർ ഫൈനസ്റ്റ് സ്ട്രോഗ്, എസ്എൻജെ 10000 സൂപ്പർ സ്ട്രോഗ്, ഹൈ വോൾട്ടേജ് സൂപ്പർ സ്ട്രോഗ് തുടങ്ങി 14 ബ്രാൻഡുകളിലുള്ള ബിയറുകൾക്ക് 10 രൂപ വീതം വർധിച്ചു.

Story Highlights: liquor sale virtual que app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here