മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്താൻ തീരുമാനമായി. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യൂ സമയം വാങ്ങാം. ഓരോ മണിക്കൂറിനും ക്യൂ തയാറാക്കും. ബാർ കൗണ്ടർ വഴി പാഴ്‌സൽ വാങ്ങാം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യും.

ഇതിന് പുറമെ സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പത്ത് മുതൽ മുപ്പത്തിയഞ്ച് ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം. ബിയറിനും വൈനിനും 10 ശതമാനം വില വർധിപ്പിക്കാനാണ് തീരുമാനം. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും വില കൂടും.

വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില കൂട്ടിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെയ്‌സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35% വിലകൂട്ടും. കെയ്‌സിന് 400 രൂപയിൽ താഴെയാണെങ്കിൽ 10% നികുതിയാകും ഏർപ്പെടുത്തുക. ബിയറിനും പത്ത് ശതമാനം നികുതി ഏർപ്പടുത്തും.

Story Highlights- virtual queue for liquor sale keralaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More