Advertisement

നിക്ഷേപ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കും; തൊഴിലില്ലായ്മ ഇല്ലാതാക്കും: നിർമ്മലാ സീതാരാമൻ

May 16, 2020
1 minute Read
nirmala sitharaman press conference

ഘടനാപരമായ പരിഷ്കരണത്തിന് ഊന്നൽ നൽകി രാജ്യം മുന്നോട്ടു പോകുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. നിക്ഷേപ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നും തൊഴിലില്ലായ്മ പരിഹരിക്കും എന്നും മന്ത്രി പറഞ്ഞു. കൊവിഡ് ഉത്തേജക പാക്കിൻ്റെ നാലാം ഘട്ടത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു മന്ത്രി.

Read Also: ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടും

വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. നിക്ഷേപ നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി മന്ത്രാലയങ്ങളിൽ പ്രത്യേക പദ്ധതി നിർവഹണ സെൽ രൂപീകരിക്കും. എല്ലാ മേഖലകളിലും നയങ്ങൾ ലളിതമാക്കും. ഇൻഡസ്ട്രിയിൽ ഇൻഫർമേഷൻ സിസ്റ്റം രൂപീകരിക്കും. തൊഴിലില്ലായ്മ പരിഹരിക്കും. ഓരോ വകുപ്പിലും പദ്ധതി വികസന സമിതി രൂപെകരിക്കും. അടിസ്ഥാനവികസന സൗകര്യത്തിന് ഊന്നൽ നൽകും. വ്യാവസായിക ശാലകൾക്കുള്ള ഭൂമി കണ്ടെത്തുന്നതിന് ജിപിഎസ് ഉപയോഗിക്കും. നിക്ഷേപങ്ങൾക്ക് സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങൾ തമ്മിൽ മത്സരം ഉണ്ടാവണം. നിക്ഷേപാന്തരീക്ഷത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് റാങ്കിംഗ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Read Also: രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും

കൽക്കരി പാട ലേലത്തിൽ ആർക്കും പങ്കെടുക്കാം. ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ഇത്തരത്തിലുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി. വരുമാനം പങ്കിടൽ പദ്ധതി നടപ്പിലാക്കും. 50 കൽക്കരി മേഖലകൾ സ്വകാര്യ മേഖലക്ക് നൽകും. കൽക്കരി ഖനനത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. ഖനന മേഖലയിൽ 50000 കോടിയുടെ അടിസ്ഥാന വികസനം നടപ്പിലാക്കും. 18000 കോടി രൂപ ഖനികളിൽ നിന്ന് കൽക്കരി നീക്കാൻ ഉപയോഗിക്കും. ധാതു ഖനികളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. 500 ഖനികളിൽ ലേല നടപടികൾ പുരോഗമിക്കുകയാണ്. ഖനികളിൽ യന്ത്രവത്കരണത്തിന് ഊന്നൽ നൽകും.

വ്യാവസായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും നിർമ്മല കൂട്ടിച്ചേർത്തു. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഭൂമി ലഭ്യമാക്കും. വ്യാവസായിക പാർക്കുകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തും.

Story Highlights: nirmala sitharaman press conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top