ഒടിടി പ്ലാറ്റ് ഫോം റിലീസിംഗിൽ തിയറ്റർ ഉടമകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് നിർമാതാവ് സിയാദ് കോക്കർ

Producer Ziad Cocker

മലയാളത്തിൽ കൂടുതൽ സിനിമകൾ ഓൺലൈൻ റിലീസിനൊരുങ്ങുന്നു. മുടക്കു മുതൽ തിരിച്ച് കിട്ടിയാൽ ഒടിടി പ്ലാറ്റ് ഫോമുകൾക്ക് സിനിമ വിൽക്കുമെന്ന നിലപാടിലാണ് നിർമാതാക്കൾ. അതേസമയം, തീയേറ്റേഴ്‌സ് ഉടമകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ആരെയും ആർക്കും വിലക്കാനാകില്ലെന്നും നിർമാതാവ് സിയാദ് കോക്കർ ട്വന്റിഫോറിനോട് പറഞ്ഞു.

സൂഫിയും സുജാതയുംചിത്രം ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനം പുറത്ത് വന്നതോടെ മലയാള സിനിമയിലെ ഓൺലൈൻ റിലീസിംഗുമായി ബന്ധപെട്ട് വിവാദങ്ങൾ കനക്കുകയാണ്. എന്നാൽ, മുടക്കു മുതൽ തിരിച്ച് കിട്ടിയാൽ ഒടിടി പ്ലാറ്റ് ഫോമുകൾക്ക് സിനിമ വിൽക്കുമെന്ന നിലപാടിലാണ് നിർമാതാക്കൾക്കുള്ളത്. തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ തീയറ്റേഴ്‌സ് ഉടമകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും നിർമാതാവ് സിയാദ് കോക്കർ കുറ്റപ്പെടുത്തി.

read also:‘ജീവിതം വീണ്ടെടുത്തിട്ട് പോരേ സിനിമ?’ഓൺലൈൻ റിലീസ് കോലാഹങ്ങളിൽ അഭിപ്രായവുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഉല്ലാസം, കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, കുഞ്ഞാലി മരയ്ക്കാർ, കുഞ്ഞേൽദോ, മാലിക്, ഹലാൽ ലൗ സ്റ്റോറി, തുടങ്ങിയ സിനിമകൾ റിലീസിന് ഒരുങ്ങുമ്പോഴാണ് തിയേറ്ററുകൾ അടച്ചത്. ആമസോൺ നെറ്റ് ഫ്‌ളിക്‌സ് തുടങ്ങിയ വലിയ കമ്പനികളിൽ നിന്നും നല്ല ഓഫറുകൾ ലഭിച്ചാൽ പല നിർമാതാക്കളും ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി സിനിമ റിലീസ് ചെയ്യാനൊരുക്കമാണ്.

Story highlights-Producer Ziad Cocker says theater owners are creating unnecessary controversy over OTT platform release

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top