ലക്ഷദ്വീപില്‍ കുടുങ്ങിയ 249 പേരുമായി മൂന്ന് കപ്പലുകള്‍ കൊച്ചിയിലെത്തി

Lakshadweep ship

ലോക്ക്ഡൗണില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായി മൂന്ന് കപ്പലുകള്‍ കൊച്ചിയില്‍ എത്തി. മൂന്ന് കപ്പലുകളിലായി 249 പേരാണ് കൊച്ചിയിലെത്തിയത്. നാലാംഘട്ട രക്ഷാ ദൗത്യത്തില്‍ എംവി ലക്ഷദ്വീപ് സീ എന്ന കപ്പല്‍ 52 യാത്രക്കാരും കവരത്തി എന്ന കപ്പലില്‍ 175 യാത്രക്കരും എംവി കോറല്‍സില്‍ 22 യാത്രക്കാരുമാണ് കൊച്ചിയിലെത്തിയത് .

ലക്ഷദ്വീപില്‍ നിലവില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ എല്ലാവരോടും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാനാണ് നിര്‍ദേശം. സമാനമായി കേരളത്തില്‍ നിന്ന് ദ്വീപുലേക്കുള്ള രക്ഷാദൗത്യവും പുരോഗമിക്കുകയാണ്.

 

Story Highlights: Three ships arrived at Cochin from Lakshadweep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top