ലക്ഷദ്വീപ് ബിത്ര ദ്വീപിൽ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നീക്കം; പ്രതിഷേധം

ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പിക്കലിന് നീക്കം. ബിത്ര ദ്വീപിലെ ജനങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു. 2 മാസത്തിനകം പഠനം പൂർത്തിയാക്കാനും നിർദേശമുണ്ട്. 91700 സ്‌ക്വർ മീറ്റർ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടെ ഇവിടെ നിന്ന് കുടിയിറക്കപ്പെടുക നാൽപ്പതോളം കുടുംബങ്ങളാണ്.
ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപാണ് ഇത്.
Story Highlights : Protests over move to evict people from Bitra Island in Lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here