ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ 56 നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ സുപ്രിംകോടതിയിൽ ഹർജി

pregnant

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ 56 നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. 55 മലയാളി നഴ്‌സുമാർ അടക്കമാണ് കുടുങ്ങിക്കിടക്കുന്നത്.

സൗദി അറേബ്യയിൽ 55 പേരും കുവൈറ്റിൽ ഒരു നഴ്‌സുമാണ് കുടുങ്ങിക്കിടക്കുന്നതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. ഇതിൽ 55 പേർ മലയാളികളാണ്. ഗർഭിണികളായതിനാൽ അടിയന്തര പ്രാധാന്യമുള്ള പട്ടികയിൽ ഇടം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, വന്ദേ ഭാരതം ദൗത്യത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്ന് യുഎൻഐ പരാതി ഉന്നയിച്ചു.

read also:കുവൈറ്റിൽ ഗർഭിണികളായ മലയാളി നഴ്‌സുമാർ ദുരിതത്തിൽ; ഒരു നഴ്‌സിന്റെ കുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചു

എയർലൈൻ നയപ്രകാരം 36 ആഴ്ചയ്ക്ക് ശേഷം ഗർഭിണികൾക്ക് വിമാനയാത്ര നടത്താൻ അനുമതി ലഭിക്കില്ല. അതിനാൽ, എത്രയും വേഗം 56 നഴ്‌സുമാരെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി സുപ്രിംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

Story Highlights- UNA, Nurses, Gulfനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More