കണ്ണു തുറന്ന് യുവരാജിന്റെ വെല്ലുവിളി; കണ്ണുകെട്ടി സച്ചിന്റെ മറുപടി: വീഡിയോ വൈറൽ

ലോകമെമ്പാടും കായിക മത്സരങ്ങൾ നിർത്തലാക്കിയതോടെ താരങ്ങളൊക്കെ വീടണഞ്ഞു. വീട്ടിൽ ലൈവ് ചാറ്റും വീട്ടുജോലിയുമൊക്കെയായി വർഷം കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ കഴിയുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും വീട്ടിലാണ്. അങ്ങനെ പോകുന്നതിനിടെയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറെ വെല്ലുവിളിക്കുന്നത്. എന്നാൽ, വെല്ലുവിളി സ്വീകരിച്ച സച്ചിൻ തിരിച്ച് മറ്റൊരു ചലഞ്ചും വച്ച് കളഞ്ഞു.
ക്രിക്കറ്റ് ബാറ്റിൻ്റെ വശം കൊണ്ട് പന്ത് തുടർച്ചയായി ബൗൺസ് ചെയ്യിക്കണമെന്നായിരുന്നു യുവിയുടെ ചലഞ്ച്. വെള്ളിയാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പമായിരുന്നു ചലഞ്ച്. സച്ചിനൊപ്പം രോഹിത് ശർമയെയും ഹർഭജൻ സിങ്ങിനെയും യുവി ചലഞ്ച് ചെയ്തിരുന്നു. “കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഞാൻ വീട്ടിലാണ്. ഇങ്ങനെ കഴിയേണ്ടി വന്നാലും അത്രയും കാലം അങ്ങനെ ഞാൻ തുടരും.”- യുവി ട്വീറ്റിൽ പറഞ്ഞു. സച്ചിനും രോഹിതിനും എളുപ്പമാവാമെങ്കിലും ഹർഭജന് ചലഞ്ച് ബുദ്ധിമുട്ടായിരിക്കുമെന്നും യുവി കൂട്ടിച്ചേർത്തു.
In these challenging times, I am committed to staying at home to prevent the spread of #Covid19 and will #KeepItUp as long as it is required.
I further nominate master blaster @sachin_rt hit man @ImRo45 and turbanator @harbhajan_singh @UN @deespeak pic.twitter.com/20OmrHt9zv
— yuvraj singh (@YUVSTRONG12) May 14, 2020
ഏറെ വൈകാതെ സച്ചിൻ്റെ മറുപടിയെത്തി. ഇൻസ്റ്റഗ്രാമിലൂടെയാണ് സച്ചിൻ രംഗത്തെത്തിയത്. അദ്ദേഹം ഈ വെല്ലുവിളി മറ്റൊരു തരത്തിലാണ് സ്വീകരിച്ചത്. കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി ആയിരുന്നു സച്ചിൻ്റെ പ്രകടനം. എന്നിട്ട് യുവിക്ക് തിരിച്ചൊരു ചെക്ക് വെക്കുകയും ചെയ്തു. “യുവി, ഞാൻ നിങ്ങളെ തിരിച്ച് വെല്ലുവിളിക്കുന്നു. പക്ഷേ, ഒരു ട്വിസ്റ്റുണ്ട്! സ്വയം സുരക്ഷിതരായിരിക്കണമെന്നും ശ്രദ്ധിക്കണമെന്നുമാണ് എല്ലാവരോടും എനിക്ക് ആവശ്യപ്പെടാനുള്ളത്.”- ഇൻസ്റ്റഗ്രാമിൽ സച്ചിൻ കുറിച്ചു. യുവി തന്നത് വളരെ എളുപ്പമുള്ള ചലഞ്ച് ആണെന്നും ഞാൻ കുറച്ച് ബുദ്ധിമുട്ടുള്ള ചലഞ്ച് താങ്കൾക്ക് നൽകുകയാണെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. എന്നാൽ, മറ്റൊരു വീഡിയോയിൽ മറുപുറം കാണാൻ കഴിയുന്ന തരത്തിലുള്ള തുണി കൊണ്ടാണ് താൻ കണ്ണ് കെട്ടിയതെന്ന് അദ്ദേഹം പറയുന്നു.
Read Also: yuvraj singh sachin tendulkar challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here