കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മെയ് 6ന് ചെന്നൈയിൽ നിന്നെത്തിയ പാട്യം സ്വദേശിയായ 24കാരനും മെയ് 13ന് മുംബൈയിൽ നിന്നെത്തിയ മാലൂർ തോലമ്പ്ര സ്വദേശിയായ 27കാരനുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 123 ആയി..
read also:ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൊവിഡ്; ആരോഗ്യപ്രവർത്തകയ്ക്കും രോഗബാധ
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ മെയ് 15ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു.
അതേസമയം, ജില്ലയിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ച് പേർ ചികിത്സയിലുണ്ട്. നിലവിൽ 5240 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇനി 103 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
Story highlights-covid today confirmed two more in Kannur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here