കൊവിഡ്: പൊലീസ് പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം, സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

Change in kerala Police Standard Operating Procedure

കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ കേരളാ പൊലീസ് പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണ്. നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച നിലവില്‍ വരും.

പൊതുജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും പൊലീസ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനവും പ്രയോജനപ്പെടുത്തണമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പരാതികള്‍ ഇ-മെയില്‍, വാട്‌സ് ആപ്പ് എന്നിവ മുഖേനയോ കണ്‍ട്രോള്‍ നമ്പര്‍ 112 മുഖേനയും നല്‍കാം. പരാതി നല്‍കുന്നതിനും, പരാതിയിന്മേലുള്ള നടപടി അറിയുന്നതിനും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ജിഡി കോപ്പി എന്നിവ ലഭിക്കുന്നതിനും പൊലീസ് പൊതുജന സൗഹാര്‍ദ്ദ പോര്‍ട്ടലായ തുണയുടെ സേവനവും ഉപയോഗിക്കാം. പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള കൊവിഡ് സുരക്ഷാ പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

 

Story Highlights: covid19; Change in kerala Police Standard Operating Procedure

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top