അബുദാബിയിൽ നിന്ന് കരിപ്പൂരിൽ എത്തിയ നാല് പേർക്ക് കൊവിഡ് ലക്ഷണം

അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രവാസികളിൽ നാല് പേർക്ക് കൊവിഡ് ലക്ഷണം. മൂന്ന് മലപ്പുറം സ്വദേശികൾക്കും കോഴിക്കോട് നിന്നുള്ള ഒരാൾക്കുമാണ് കൊവിഡ് ലക്ഷണം.
രോഗലക്ഷണം പ്രകടിപ്പിച്ചവരെ മഞ്ചേരി മെഡിക്കൽ കോളജിലേയ്ക്കും കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്കും മാറ്റി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അഞ്ച് പേരെ കൂടി ആശുപത്രികളിലേയ്ക്ക് മാറ്റി.
read also: അമേരിക്കയിൽ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സർവീസ്
അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ വൈകിപുലർച്ചെ രണ്ട് മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 180 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് പ്രവാസികളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. അതേസമയം, വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം ഈ മാസം 23 വരെ തുടരും.
story highlights- Abudabi, coronavirus, karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here