തട്ടിക്കൊണ്ടുപോയ കുഞ്ഞിന് കൊവിഡ്; 22 പേർ ക്വാറന്റീനിൽ

covid

ഹൈദരാബാദിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

തെരുവിൽ ഉറങ്ങിക്കിടക്കുമ്പോൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 22കാരിയാണ് പൊലീസിന് പരാതി നൽകിയത്. യുവതി മദ്യലഹരിയിലായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 27കാരനായ ഇബ്രാഹിം എന്നയാളാണ് പ്രതി. കുഞ്ഞിനെ പഴം നൽകി പ്രലോഭിച്ച് ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി.

കുഞ്ഞുമായി ഇടപഴകിയ പ്രതിയേയും മാതാവിനേയും മാധ്യമപ്രവർത്തകരേയും പൊലീസിനേയും ഉൾപ്പെടെ 22 പേരെ ക്വാറന്റീനിലാക്കി. കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏൽപിച്ചു.

story highlights- coronavirus, child kidnap, hydrabadനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More