തൊഴിലുടമ മുറിയിൽ പൂട്ടിയിട്ടു; പുറംലോകവുമായി ബന്ധമില്ലാതെ മലയാളി യുവാവ് ബംഗളൂരുവിൽ ദുരിതത്തിൽ

തൊഴിലുടമ മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് മലയാളി യുവാവ് ബംഗളൂരുവിൽ ദുരിതത്തിൽ. കോഴിക്കോട് പുതിയതറ സ്വദേശിയായ രാമചന്ദ്രനാണ് ബംഗളൂരുവിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്. നാട്ടിലേയ്ക്ക് വരാൻ പാസിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രാമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞ കുറേ വർഷമായി ബംഗളൂരുവിൽ ഡ്രൈവറായി ജോലി നോക്കുകയാണ് രാമചന്ദ്രൻ. കൊവിഡ് പടർന്നുപിടിച്ചതോടെയാണ് തൊഴിലുടമയുടെ ക്രൂരത. താമസിക്കുന്ന വീട്ടിൽ രാമചന്ദ്രനെ തൊഴിലുടമ പൂട്ടിയിട്ടു. ഭക്ഷണം നൽകുന്നുണ്ടെങ്കിലും പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് രാമചന്ദ്രൻ പറയുന്നു. താമസിക്കാൻ വേറെ സ്ഥലം അന്വേഷിക്കണമെന്നാണ് ഇപ്പോൾ വീട്ടുടമ ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിടം കൈമാറണമെന്നാണ് അതിന് പറഞ്ഞ വിശദീകരണം. പെട്ടെന്ന് പറഞ്ഞാൽ പോകാൻ സ്ഥലമില്ല. കൈയിൽ പണമില്ലാത്ത അവസ്ഥണ്ട്. എവിടേയ്ക്ക് പോകണമെന്നറിയില്ല. പാസ് ലഭിച്ചാൽ ഉടൻ വീട്ടിലേയ്ക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാമചന്ദ്രൻ പറഞ്ഞു.
രാമചന്ദ്രന്റെ അവസ്ഥ കേട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി സഹായം വാഗ്ദാനം ചെയ്തു. രാമചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
story highlights- coronavirus. lock down, umman chandy , bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here