Advertisement

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 33,000 കടന്നു

May 17, 2020
1 minute Read

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവ്. രോഗബാധിതരുടെ എണ്ണം 33,000 കടന്നു. പുതുതായി 2347 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 66 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 1500 ലധികം പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൊവിഡിൽ മഹാരാഷ്ട്ര വിറങ്ങലിച്ചു നിൽക്കെ ആശങ്ക ഉയർത്തി രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിലെ ഏറ്റവും ഉയർന്ന നിരക്കാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 33,053 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,201 ആയി. 1571 എന്ന ഉയർന്ന നിരക്കാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. 19,967 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 734 ആയി ഉയർന്നു.

പൂനെയ്ക്കും, താനെയ്ക്കും പുറമേ ഔറംഗബാദ് ,നാസിക്ക് അടക്കം പത്ത് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമാണ്. സംസ്ഥാനത്തെ അവശ്യ സർവീസ് മേഖലകളെല്ലാം കൊവിഡിന്റെ പിടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 44 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ 1242 ആയിരുന്നു രോഗബാധിതരുടെ എണ്ണം. മാട്ടുംഗ ലേബർ ക്യാമ്പ്, ശാസ്ത്രി നഗർ എന്നിവിടങ്ങളിൽ സ്ഥിതി ആശങ്കാജനകമാണ്.രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ നവി മുംബൈയിലെ എപിഎംസി മാർക്കറ്റ് ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി.

 

maharashtra, coronavirus,covid cases exceeds 33000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top