രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച

train

രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച ജയ്പൂരിൽ നിന്ന് പുറപ്പെടും. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവീസ്.

read also:പ്രതികൾ കൊവിഡ് നെഗറ്റീവെങ്കിൽ മാത്രമേ ജയിലിലേക്ക് അയക്കാവൂ;രാജസ്ഥാൻ ഹൈക്കോടതി

ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. രാജസ്ഥാനിലെ ജയ്പൂരിന് പുറമേ ചിത്തോർഗഡിലും ട്രെയിൻ നിർത്തും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുണ്ടാവുക. യാത്രക്കാർ അറിയിക്കുന്നതനുസരിച്ച് റെയിൽവെ സ്റ്റേഷനിൽ എത്തിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നോഡൽ ഓഫീസർ എഡിജിപി ബിജു ജോർജ്ജ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്.

Story highlights-special train, rajasthan, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top