പ്രതികൾ കൊവിഡ് നെഗറ്റീവെങ്കിൽ മാത്രമേ ജയിലിലേക്ക് അയക്കാവൂ;രാജസ്ഥാൻ ഹൈക്കോടതി

rajastan highcourt

പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധനാ ഫലം നെഗറ്റീവെങ്കിൽ മാത്രമേ ജയിലിലേക്ക് റിമാൻഡ് ചെയ്യാൻ പാടുള്ളുവെന്നും രാജസ്ഥാൻ ഹൈക്കോടതി.

read also:ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൊവിഡ്; ആരോഗ്യപ്രവർത്തകയ്ക്കും രോഗബാധ

പോസിറ്റീവായാൽ ആശുപത്രിയിലേക്ക് അയക്കണം. നെഗറ്റീവ് ആണെങ്കിലും ജയിലിലെ ഐസൊലേഷൻ വാർഡിൽ 21 ദിവസം പാർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ജയ്പൂരിലെ ജയിലിൽ 128 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജയിലുകളിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

Story highlights-Rajasthan High Court, prisoners, covid 19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More