ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ നിർദേശം ലഘൂകരിച്ച് സർക്കാർ

aarogya sethu

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ നിർദേശം ലഘൂകരിച്ച് സർക്കാർ. പുതിയ മാർഗനിർദേശ പ്രകാരം ജീവനക്കാർ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്താനും വ്യക്തികളുടെ മൊബൈൽ ഫോണുകളിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തിന് നിർദേശിക്കാമെന്നും തൊഴിലുടമകളോട് ആവശ്യപ്പെടുന്നു.

വൈറസ് ബാധയുടെ അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കുന്ന ആപ്ലിക്കേഷൻ വ്യക്തികൾക്കും സമൂഹത്തിനും ഒരു കവചമായി പ്രവർത്തിക്കുമെന്ന് നാലാംഘട്ട ലോക്ക് ഡൗൺ മാർഗ നിർദേശത്തിൽ സർക്കാർ വ്യക്തമാക്കുന്നു.

read also:മൊബൈൽ ഫോണിലൂടെ കൊവിഡ് പകരാമെന്ന് എംയിസിലെ ഡോക്ടർമാർ

സ്വകാര്യ- പൊതുമേഖലകളിലെ എല്ലാ ജീവനക്കാർക്കും ആരോഗ്യ സേതു നിർബന്ധമാക്കണമെന്നും ജീവനക്കാർക്കിടയിൽ ആപ്ലിക്കേഷന്റെ ഉപയോഗം 100 ശതമാനം ഉറപ്പാക്കേണ്ടത് അതത് സ്ഥാപന മേധാവിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മെയ് ഒന്നിലെ മാർഗനിർദേശത്തിൽ സർക്കാർ മുൻപ് പറഞ്ഞിരുന്നു. നിലവിലെ നിർദേശമനുസരിച്ച് പതിവായി ആരോഗ്യസ്ഥിതി അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുള്ള വ്യക്തികൾക്ക് കൃത്യമായ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Story highlights-Govt to simplify Health Sethu mobile app proposal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top