ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു

ഗൾഫിൽ കൊവിഡ് ബാധിച്ച് നാല് മലയാളികൾ മരിച്ചു. കാസർഗോഡ് തലപ്പാടി സ്വദേശി അബ്ബാസ്, മടിക്കെ സ്വദേശി കുഞ്ഞമ്മദ് എന്നിവരാണ് അബുദാബിയിൽ മരിച്ചത്. അബ്ബാസ് പത്ത് വർഷത്തിൽ അധികമായി ഡ്രൈവറായി പ്രവർത്തിച്ചു വരികയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കുവൈത്തിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാൽ, കോഴിക്കോട് എലത്തൂർ സ്വദേശി അബ്ദുൾ അഷ്‌റഫ് എന്നിവര്‍ മരിച്ചു. കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിലറായിരുന്നു മരിച്ച അഷ്‌റഫ്. ദീർഘകാലമായ കെഎംസിസി പ്രവർത്തകനാണ്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 83 ആയിരിക്കുകയാണ്.
gulf, coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here