Advertisement

ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു

May 18, 2020
Google News 2 minutes Read
covid 19

ലോക്ക് ഡൗൺ നാലാം ഘട്ടത്തിന്റെ ആദ്യദിനത്തിലും കൊവിഡ് കേസുകളിൽ വലഞ്ഞ് രാജ്യം. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ വിജയ് നെഹ്റയെ സ്ഥലംമാറ്റി. ലുധിയാനയിൽ 13 ആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഗുജറാത്തിൽ കൊവിഡ് കേസുകൾ 11000 കടന്ന് 11380 ആയി. 24 മണിക്കൂറിനിടെ 391 പോസിറ്റീവ് കേസുകളും 34 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 659 പേർ മരിച്ചു. അഹമ്മദാബാദിലാണ് രോഗവ്യാപനം രൂക്ഷമായി. 8420 പേർക്കാണ് രോഗം ബാധിച്ചത്. ഇതിനിടെ മുനിസിപ്പൽ കമ്മീഷണർ സ്ഥാനത്ത് നിന്ന് വിജയ് നെഹ്റയെ മാറ്റി, പകരം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മുകേഷ് കുമാറിനെ നിയമിച്ചു.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,224 ആയി. 24 മണിക്കൂറിനിടെ 639 പോസിറ്റീവ് കേസുകളും നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 480 കൊവിഡ് കേസുകളും ചെന്നൈയിലാണ്. ഡൽഹിയിൽ 422 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 9755 ആയി. 148 പേർ മരിച്ചു. രാജസ്ഥാനിൽ 242 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 5202ഉം മരണം 131ഉം ആയി. ലുധിയാനയിൽ 13 ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയവരാണിവർ. ഇതുവരെ 47 ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആർപിഎഫ് അറിയിച്ചു.

Story highlight: In Gujarat and Tamil Nadu, the number of covid cases crossed 11,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here