Advertisement

നാലാംഘട്ട ലോക്ക് ഡൗൺ; കേരളത്തിന്റെ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും

May 18, 2020
Google News 1 minute Read

നാലാംഘട്ട ലോക്ക് ഡൗണിൽ കേരളത്തിന്റെ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും. നാലാം ഘട്ട ലോക്ക് ഡൗണിലെ കടുത്ത നിയന്ത്രണങ്ങൾ രോഗവ്യാപനമുള്ള മേഖലകളിൽ മാത്രമായി ചുരുക്കിയേക്കും.

പൊതുഗതാഗതം പൂർണതോതിൽ അനുവദിക്കില്ല. ആദ്യഘട്ടം ജില്ലകൾക്കുള്ളിൽ മാത്രം ബസ് സർവീസ് തുടങ്ങാനാണ് സർക്കാർ ആലോചന. ജില്ലകളിലെ രോഗ വ്യാപന തോത് കണക്കിലെടുത്ത് സോണുകൾ നിശ്ചയിക്കും. ഒരു ജില്ല ഒന്നടങ്കം ഒരു സോണിൽപ്പെടുത്താതെ ജില്ലക്കുള്ളിൽ രോഗവ്യാപനമുള്ള സ്ഥലങ്ങളെ കണ്ടെയ്ൻമെന്റ് സോണായി തിരിച്ചായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.

read also: രാഷ്ട്രപതി ഭവനിലെ പൊലീസ് ഉദ്യേഗസ്ഥന് കൊവിഡ്

എസ്.എസ്.എൽ.സി ഉൾപ്പെടെ മാറ്റിവച്ച പരീക്ഷകളുടെകാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. മദ്യശാലകൾ തുറക്കുന്ന കാര്യത്തിലടക്കം സർക്കാർ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഏർപ്പെടുത്താനാവുന്ന നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സർക്കാർ ഇന്ന് മാർഗരേഖ പുറത്തിറക്കും.

story highlights- lock down, coronavirus, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here