രാഷ്ട്രപതി ഭവനിലെ പൊലീസ് ഉദ്യേഗസ്ഥന് കൊവിഡ്

രാഷ്ട്രപതി ഭവനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് രോഗ ബാധ. ഇതേതുടർന്ന് പ്രസിഡന്റ് സെക്രട്ടേറിയറ്റിലെ ആർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചില്ലെന്ന് രാഷ്ട്രപതിഭവൻ പ്രസ്താവന ഇറക്കി.

ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി. രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഡൽഹിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. എസിപിയുടെ കാര്യാലയം രാഷ്ട്രപതി ഭവന് ഉള്ളിലാണ് പ്രവർത്തിക്കുന്നത്. മുൻപ് ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115ഓളം പേർ ക്വാറന്റീനിലായി.

അതേസമയം ഇന്നോടെ രാജ്യത്ത് 90000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 4987 പോസിറ്റീവ് കേസുകളും 120 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള, ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണിത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90927 ആയി. 2872 പേർ മരിച്ചു. അതേസമയം, 34108 പേർ രോഗമുക്തരായി. മരണനിരക്ക് 3.1 ശതമാനമായി കുറഞ്ഞു. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു

 

rashtrapathi bhavan, covid, coronavirus, police official

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top