സംസ്ഥാനത്ത് മദ്യവിൽപന ബുധനാഴ്ച മുതൽ

സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സൽ കൗണ്ടറുകളും തുറക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചത്.
ബാറുകൾ കൗണ്ടർ വഴി പാഴ്‌സൽ വിൽപന മാത്രമായിരിക്കും അനുവദിക്കുക. ബാറുകൾ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗൺ ചട്ടങ്ങളിൽ നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാകും കൗണ്ടറുകൾ തുറക്കുക. മദ്യവിൽപനയ്ക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കാൻ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയൽ തുടങ്ങി. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.
അതേസമയം, ബാർബർ ഷോപ്പുകൾ തുറക്കാനും തീരുമാനമായി. ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാമെങ്കിലും മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി. ഫേഷ്യലും മറ്റും അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല. പരീക്ഷകൾ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
story highlights- bevco, liquor shops, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here