ഗ്വാളിയോറിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു

മധ്യപ്രദേശ് ഗ്വാളിയോറിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. ഏഴ് പേർ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു. നാല് കുട്ടികൾ, മൂന്ന് സ്ത്രീകൾ എന്നിവരാണ് മരിച്ചത്. റെസിഡൻഷ്യൽ കോംപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിയവരാണ് മരിച്ചതെന്ന് പൊലീസ്.
പരുക്കേറ്റ നാല് പേർ ആശുപത്രിയിലാണ്. 11 പേരെ കെട്ടിടത്തിന് അകത്ത് നിന്നും രക്ഷപ്പെടുത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി കണക്കാക്കുന്നത്. ഒരു പെയിന്റ് കടയ്ക്ക് തീപിടിച്ചതോടെ കെട്ടിടത്തിന് മൊത്തത്തിൽ തീപിടിക്കുകയായിരുന്നു.
caught fire, madhya pradesh, 7 deaths
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here