മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 35,000 കടന്നു

maharashtra covid cases crossed 35000

നെഞ്ചിടിപ്പേറ്റി മഹാരാഷ്ട്രയിലെ കൊവിഡ് കണക്കുകൾ. രോഗബാധിതരുടെ എണ്ണം 35,000 കടന്നു. പുതുതായി 2033 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 51 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മുംബൈയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. രോഗികളുടെ എണ്ണം 21,000 കടന്നു.

തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 2000 കടക്കുന്നത്. രോഗവ്യാപന തോത് കുറയുന്ന സൂചനകൾ മഹാരാഷ്ട്രയിൽ പ്രകടമല്ല. 35,058 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,249 ആയി. മുംബൈയിൽ ആശങ്ക ഓരോ നിമിഷവും വർധിക്കുന്നു. 1185 പേർക്കാണ് പുതുതായി മുംബൈയിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. 21,152 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 757 ആയി ഉയർന്നു.

രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന പ്രക്രിയ മാറ്റാൻ ഒരുങ്ങുകയാണ് ബിഎംസി. സംസ്ഥാനത്തെ 15 ജില്ലകളിൽ രോഗവ്യാപനം രൂക്ഷമാണ്.ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 85 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ 1327 ആയി രോഗബാധിതരുടെ എണ്ണം. ചേരിയിലെ അതിതീവ്ര മേഖലകളിൽ രോഗവ്യാപനം നിയന്ത്രണാതീതമായി. 6500 പേരെ ധാരാവിയിൽ ക്വാറന്റീന് ചെയ്തു. അതിനിടെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ രോഗവ്യാപനം തടയാൻ കേരളം സ്വീകരിച്ച് നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി വീഡിയോകോൺഫറൻസ് വഴി ചോദിച്ചറിഞ്ഞു. കേരളം സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.

Story Highlights- maharashtra covid cases crossed 35000നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More