300 കോടി മുതൽ മുടക്കിൽ രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; വിമർശനവുമായി ജയവർധനെ

രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ നടപടിയെ വിമർശിച്ച് മുൻ താരം മഹേല ജയവർധനെ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ജയവർധനെ ക്രിക്കറ്റ് ബോർഡ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. നിലവിൽ ഉള്ള സ്റ്റേഡിയങ്ങളിൽ പോലും മത്സരങ്ങൾ നടക്കുന്നില്ലെന്നായിരുന്നു ജയവർധനെയുടെ ആക്ഷേപം.
ശ്രീലങ്കയിലെ ഹോമഗാമയില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കും എന്നായിരുന്നു വാർത്താക്കുറിപ്പിലൂടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. 60000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം 26 ഏക്കറിലാവും നിർമ്മിക്കുക എന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഈ വാർത്തയപ്പെറ്റിയുള്ള, മാധ്യമപ്രവർത്തകനായ അസ്സം അമീൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് ജയവർധനെ തൻ്റെ വിമർശനം അറിയിച്ചത്.
‘നിലവിലുള്ള സ്റ്റേഡിയങ്ങളില്‍ വേണ്ടത്ര അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളോ അഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ നമ്മൾ കളിക്കുന്നില്ല. നമുക്ക് മറ്റൊരെണ്ണത്തിന്റെ കൂടി ആവശ്യമുണ്ടോ?’- താരം ട്വീറ്റ് ചെയ്തു.
??? We don’t even play enough international cricket or domestic first class cricket in the existing stadiums we have … Do we need another one? ?♂️ https://t.co/8CgmgiDyy1
— Mahela Jayawardena (@MahelaJay) May 17, 2020
പുതിയ സ്‌റ്റേഡിയത്തിന്റെ നിർമ്മാണം മൂന്ന് വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്നാണ് ക്രിക്കറ്റ് ബോർഡ് പറയുന്നത്. മുന്നൂറ് കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം ക്രിക്കറ്റ് ബോർഡ് ഭാരവാഹികൾ സന്ദർശിച്ചിരുന്നു. ശ്രീലങ്കൻ സർക്കാരുമായി സഹകരിച്ചാവും സ്റ്റേഡിയത്തിൻ്റെ നിർമ്മാണം.
read also:എനിക്ക് മുൻപും ശേഷവും ഒത്തുകളിച്ചവരുണ്ട്; അവർ പാക് ക്രിക്കറ്റ് ബോർഡിൽ ഉണ്ട്: മുഹമ്മദ് ആസിഫ്
നിലവിൽ 8 രാജ്യാന്തര സ്റ്റേഡിയങ്ങളാണ് ശ്രീലങ്കയിൽ ഉള്ളത്.
Story highlights-new stadium, mahela jayavardhane critisizes cricket board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here