ചെന്നൈയിൽ‍ നിന്നെത്തിയ മലപ്പുറം സ്വദേശികൾ വാഹനം കിട്ടാതെ ബസ് സ്റ്റോപ്പിൽ കാത്തുനിന്നത് മണിക്കൂറുകൾ; വീഴ്ച

ചെന്നൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികൾ ക്വാറൻ്റീനൈനിൽ പോകാൻ വാഹനത്തിന് വേണ്ടി നഗരത്തിൽ കാത്ത് നിന്നത് മണിക്കൂറുകൾ. നാട്ടിലേക്ക് മടങ്ങിയ ഇവരെ നഗര മധ്യത്തിൽ ഇറക്കി വിട്ട് മറ്റ് യാത്രക്കാരുമായി സ്വാകാര്യ ബസ് യാത്ര തുടർന്നതോടെടെയാണ് ഇവർ കുടുങ്ങിയത്.

ടൂറിസ്റ്റ് ബസിൽ ചെന്നൈയിൽ നിന്നെത്തിയ 27 അംഗ സംഘത്തിലെ പന്ത്രണ്ടു പേർ രാവിലെ പതിനൊന്ന് മണിയോടെയാണ് മലപ്പുറം കുന്നുമ്മൽ ബസ് സ്റ്റോപ്പിൽ ഇറങ്ങിയത്. മറ്റുള്ളവരുമായി ബസ് മഞ്ചരി- നിലമ്പൂർ ഭാഗത്തേക്ക് പോയതോടെ മടങ്ങാൻ മറ്റു വാഹനം ലഭിക്കാതെ ജനത്തിരക്കേറിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവർ മണിക്കൂറുകൾ കാത്തു നിന്നു. ചെന്നൈയിലെ ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവരാണ് മലയാളി അസോസിയേഷന്റെ സഹായത്തോടെ സർക്കാർ അനുമതി വാങ്ങിയാണ് നാട്ടിലേക്ക് എത്തിയത്.

read also:മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ചെന്നൈയിൽ നിന്നെത്തിയവർ; ഒരാൾ പ്രവാസി

രോഗ വ്യാപനത്തിന് കരണമായേക്കാവുന്ന ഗുരുതര സാഹചര്യം കണ്ടിട്ടും ആദ്യ ഘട്ടത്തിൽ പൊലീസ് ഇടപെട്ടില്ല. കൂട്ടത്തിൽ ഉണ്ടായിരുന്ന പലരും ഒട്ടോയിലും സ്വകാര്യ വാഹനങ്ങളിലും മടങ്ങുകയും ചെയ്തു. പ്രതീക്ഷിച്ചതിലും നേരത്തെ ബസ് എത്തിയതാണ് ക്വാറന്റീനിൽ പോകേണ്ടവർ പൊതുസ്ഥലത്ത് കുടുങ്ങുന്നതിനും ഗുരുതര വീഴ്ചക്കും കാരണമായത്. അഗ്നിശമന സേനയെത്തി ബസ് സ്റ്റോപ്പും പരിസരവും അണുവിമുക്തമാക്കി.

Story highlights-12 men from chennai trapped in bus stop at malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top