മൂന്ന് സംസ്ഥാനങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ 16 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മൂന്ന് സംസ്ഥാനങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ പതിനാറ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് അപകടമുണ്ടായത്.

read also:  തമിഴ്‌നാട്ടില്‍ മലയാളികള്‍ സഞ്ചരിച്ച മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

ഉത്തർ പ്രദേശിലെ ഝാൻസി– മിർസപൂർ ഹൈവേയിലാണ് അപകടമുണ്ടായത്. മിനിലോറി മറിഞ്ഞ് മൂന്ന് തൊഴിലാളികൾ മരിച്ചു. പത്തൊൻപതോളം പേർക്ക് ​ഗുരുതരമായി പരുക്കേറ്റു. മഹാരാഷട്രയിലെ യവത്മാലിൽ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ബാബൽപൂരിലുണ്ടായ അപകടത്തിൽ ഒൻപത് തൊഴിലാളികളാണ് മരിച്ചത്. ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

story highlights- migrant workers, accident, Bihar, uttar pradesh, maharashtraനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More