അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ
ഇന്നലെ രാത്രി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പ്രവാസികളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
വന്ദേഭാരത് ദൗത്യത്തിന്റ രണ്ടാം ഘട്ടത്തിൽ 176 പ്രവാസികളുമായി അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം ഇന്നലെ രാത്രി 8.39 നാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ഇതിൽ ആറ് പേരെ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പുരുഷനും രണ്ട് സ്ത്രീകൾക്കുമാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
അതേസമയം, ഇന്നലെ വന്നിറങ്ങിയ യാത്രക്കാരിൽ കൂടുതലും തൃശൂർ ജില്ലയിലുള്ളവരാണ്. 59 പേരാണ് തൃശൂർ ജില്ലക്കാർ. എറണാകുളം ജില്ലക്കാരായ 45 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 178 പേരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും 5 പേരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ യാത്രയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
Story highlight: covid symptoms in six patients from Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here