ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കുവൈറ്റില്‍ നിന്ന് എത്തിയ ഗര്‍ഭിണിക്ക്

covid19, coronavirus,  pregnant woman,   Alappuzha

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് കുവൈറ്റില്‍ നിന്ന് എത്തിയ ഗര്‍ഭിണിക്ക്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ആയി. കേരളത്തിന് പുറത്ത് നിന്ന് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ജില്ലയില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ജില്ലയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്നത്.

മെയ് ഒന്‍പതിന് കുവൈറ്റില്‍ നിന്ന് എത്തിയ ഗര്‍ഭിണിക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മാവേലിക്കര താലൂക്ക് സ്വദേശിയാണ് ഇവര്‍. വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ വീട്ടില്‍ എത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രവാസികള്‍ കൂടുതലായി എത്തുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു. ഇതിനായി പ്രത്യേക കൊവിഡ് മാനേജ്‌മെന്റ് പ്രോട്ടോക്കോളും തയാറാക്കിയിട്ടുണ്ട്.

 

Story Highlights: covid19, coronavirus,  pregnant woman,   Alappuzha

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More