Advertisement

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കുംതിരക്കും; 600 ലേറെ പേർക്ക് പരുക്ക്

2 hours ago
Google News 2 minutes Read

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ 600 ലേറെ പേർക്ക് പരുക്ക്. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേർ കുഴഞ്ഞു വീണത്.
കൊടും ചൂടും തിരക്കും കാരണം 625 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേർ കുഴഞ്ഞു വീണത്. തിരക്കിൽ നിരവധി പേർക്ക് ചെറിയ പരിക്കുകൾ, ഛർദ്ദി, ബോധക്ഷയം എന്നിവയുണ്ടായി. ആളപായം ഉണ്ടായിട്ടില്ലെന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം പരുക്കേറ്റ ഭൂരിഭാഗം പേരെയും ഡിസ്ചാർജ് ചെയ്തതായുംപുരി ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കിഷോർ സതപതി അറിയിച്ചു.

Story Highlights : Massive crowd surge injures over 600 devotees in Odisha’s Puri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here