Advertisement

സിആർപിഎഫ് ജവാന് വീരമൃത്യു; ഒഡിഷയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി സ്ഫോടനത്തിൽ മരണം

14 hours ago
Google News 1 minute Read

ഒഡീഷയിലെ സാരന്ദ വനമേഖലയിൽ നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.

സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്ഐ സത്‌വാൻ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്‌ഐ സത്‌വാൻ സിങ്ങിനെ ഉടൻ തന്നെ റൂർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം.

സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.

Story Highlights : crpf jawan martyred in odisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here