Advertisement

ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടു കൊന്ന കേസ്; പ്രതിയെ വിട്ടയച്ച് ഒഡിഷ സർക്കാർ

April 17, 2025
Google News 2 minutes Read

ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിലിൽ നിന്ന് വിട്ടയച്ച് ഒഡിഷ സർക്കാർ. പ്രതികളിൽ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്. നല്ല നടപ്പിന്റെ പേരിലാണ് ശിക്ഷയിൽ ഇളവ് നൽകിയത്. 1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവച്ചു കൊലപ്പെടുത്തിയത്.

ഒഡീഷ സംസ്ഥാന ശിക്ഷാ അവലോകന ബോർഡിന്റ നിർദ്ദേശം അനുസരിച്ചാണ് വിട്ടയച്ചതെന്ന് കിയോഞ്ജർ ജയിൽ അധികൃതർ.കേസിലെ പ്രധാന കുറ്റവാളിയായ ദാരാ സിംഗ് ജയിലിൽ തുടരുകയാണ്. മനോഹര്‍പൂര്‍-ബാരിപാഡിലെ വനപ്രദേശത്ത് തങ്ങളുടെ ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ഒറീസയിലെ പശു കച്ചവടക്കാരനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിന്റെ നേതൃത്വത്തില്‍ ജീവനോട് ചുട്ടുകൊന്നത്.

Read Also: മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പോലീസ് സുരക്ഷ ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

ഒഡിഷയില്‍ കുഷ്ഠരോഗബാധിതരുടെ ദുരിതങ്ങളില്‍ ചേര്‍ന്നുനിന്ന് അവര്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് ക്രിസ്ത്യന്‍ മിഷനറി അംഗങ്ങളായ ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, 9ഉം 7ഉം വയസ് മാത്രമുള്ള മക്കളായ ഫിലിപ്പ്, തിമോത്തിയും ഭാര്യ ഗ്ലാഡിസും.ആ​​​ദി​​​വാ​​​സി​​​ക​​​ളെ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു സ്റ്റെ​​​യ്ൻ​​​സി​​​നെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും ബ​​​ജ്‌​​​രം​​​ഗ്ദ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചു​​​ട്ടു​​​കൊ​​​ന്ന​​​ത്. യു​​​പി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഡീ​​​ഷ​​​യി​​​ലേ​​​ക്ക് വ​​​ന്ന ദാ​​രാ സിം​​ഗാ​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ.

ദാ​​​​രാ സിം​​​​ഗ്, ഹെം​​​​ബ്രാം എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ കേ​​​​സി​​​​ൽ 14 പ്ര​​​​തി​​​​ക​​​​ളാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​രി​​​​ൽ 12 പേ​​​​രെ വി​​​​ട്ട​​​​യ​​​​യ​​​​ച്ചു. ദാ​​​​രാ സിം​​​​ഗി​​​​നെ​​​​യും ഹെംബ്രാ​​​​മി​​​​നെ​​​​യും ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചു. 2000 ജ​​​​നു​​​​വ​​​​രി 31നാ​​​​ണ് ദാ​​​​രാ സിം​​​​ഗി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. 2003ൽ ​​​​ദാ​​​​രാ സിം​​​​ഗി​​​​നു വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും 2005 ഒ​​​​ഡീ​​​​ഷ ഹൈ​​​​ക്കോ​​​​ട​​​​തി ശി​​​​ക്ഷ ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​മാ​​​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജ​​​​യി​​​​ൽ​​​​മോ​​​​ച​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് 2024 ഓ​​​​ഗ​​​​സ്റ്റി​​​​ൽ ഇ​​​​യാ​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ദ​​​​യാ​​​​ഹ​​​​ർ​​​​ജി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.

Story Highlights : Graham Staines murder: Dara Singh aide Hembram secures release from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here