ജൂണ്‍ ഒന്നുമുതല്‍ അധ്യാപകര്‍ക്ക് വിക്ടേഴ്‌സ് ചാനലിലൂടെ പരിശീലനവും കുട്ടികള്‍ക്ക് വെര്‍ച്ച്വല്‍ ക്ലാസും

ജൂണ്‍ ഒന്നുമുതല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് വിക്ടേഴ്‌സ് ചാനലിലൂടെ പരിശീലനം നല്‍കാനും കുട്ടികള്‍ക്ക് വെര്‍ച്ച്വല്‍ ക്ലാസ് നടത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കേബിള്‍ ഡിടിഎച്ച് സേവന ദാതാക്കളും വിക്ടേഴ്‌സ് ചാനലിനെ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തിയാലാണ് കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനം ലഭിക്കുക. കേന്ദ്രം പ്രഖ്യാപിച്ച ‘സ്വയംപ്രഭ’ പദ്ധതിയുടെ ഭാഗമായി വിക്ടേഴ്‌സിനെ ഡിടിഎച്ച് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനു സംവിധാനമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്‌കൂളുകളിലോ വീടുകളില്‍ തന്നെയോ ഇതിനുള്ള ക്രമീകരണമുണ്ടാക്കും.
Story Highlights: school, exam, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here