കൊച്ചി എം.ജി റോഡിൽ നടപ്പാത വെട്ടിപൊളിച്ച് കാന വൃത്തിയാക്കൽ

കൊച്ചി എം.ജി.റോഡിൽ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാത വെട്ടിപൊളിച്ച് കാന വൃത്തിയാക്കൽ നടപടികൾ. കൊച്ചി മെട്രോ നടപ്പാത പൂർണമായും കോൺക്രീറ്റ് ചെയ്ത് അടച്ചെന്നും വൃത്തിയാക്കാനായി തുറന്നു തരുന്നില്ലെന്നും ആരോപിച്ചാണ് നഗരസഭ ഉദ്യോഗസ്ഥർ നേരിട്ടെത്തി നടപ്പാത കുത്തിപൊളിച്ചത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന്റെ ഭാഗമായാണ് നടപടി.

കൊച്ചി നഗരത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന്റെ ഭാഗമായുള്ള മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. വിവിധ യിടങ്ങളിൽ കാനകൾ വൃത്തിയാക്കുന്ന നടപടികളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് എംജി റോഡിലെ കാനകൾ വൃത്തിയാക്കാൻ എത്തിയത്. എന്നാൽ നടപ്പാത പൂർണമായും കോൺക്രീറ്റ് ഇട്ട് അടച്ചിരുന്നതിനാൽ വൃത്തിയാക്കൽ നടപടികൾ ആരംഭിക്കാനായില്ല. തുടർന്ന് എംഎൽഎ ടി.ജെ.വിനോദ് ഉൾപ്പടെ സ്ഥലത്തെത്തി.

read also:അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

പല ഇടങ്ങളിലും അധികൃതർ പരസ്പരം പഴിചാരുന്നത് മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കേണ്ട ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന്റെ നടപടികൾ വൈകാൻ കാരണമാകുന്നുണ്ട്.

Story Highlights- kochi corporation destroys pavement for cleaning drainage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top