മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ്

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഈസ്റ്റ് പള്ളൂർ സ്വദേശിയായ അൻപതുകാരനാണ് രോഗം ബാധിച്ചത്. ദുബായിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാൾ നാട്ടിലെത്തിയത്.
ദുബായ്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്തവളത്തിലിറങ്ങിയ ശേഷം കെ.എസ്.ആർ.ടി.സി ബസിൽ ഇയാൾ മാഹി അതിർത്തിവരെയെത്തി. അവിടെ നിന്ന് മാഹി ആരോഗ്യവകുപ്പിൻ്റെ ആംബുലൻസിൽ മാഹി ജനറൽ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.
read also:ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ കൊവിഡ് സ്ഛിരീകരിച്ചു
വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെയും കെ.എസ്.ആർ.ടി.സി ബസിൽ കൂടെയുണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കാൻ മാഹി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
story highlights- coronavirus, mahi native man, dubai-kannur air india express
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here